Ticker

6/recent/ticker-posts

എസ്.ടി.യു കൊയിലാണ്ടി മണ്ഡലം; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു


​കൊയിലാണ്ടി: ഓട്ടോ മിനിമം ചാർജ് വർദ്ധിപ്പിക്കണമെന്നും കൊയിലാണ്ടി നിയോജകമണ്ഡലത്തിലെ തകർന്ന റോഡുകളുടെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്നും   എസ്.ടി.യു കൊയിലാണ്ടി മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കൊയിലാണ്ടി മുസ്ലിം ലീഗ് ഓഫീസിൽ വെച്ച് ചേർന്ന യോഗം സംസ്ഥാന മോട്ടോർ വൈസ് പ്രസിഡന്റ് കെ.പി.സി. ഷുക്കൂർ ഉദ്ഘാടനം ചെയ്തു.

​യു.കെ.പി. റഷീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന മോട്ടോർ വൈസ് പ്രസിഡന്റ് മജീദ് വടകര മുഖ്യപ്രഭാഷണം നടത്തി. ഖാലിദ് കെ.കെ.വി. സ്വാഗതവും ഷമീം കോട്ടക്കൽ നന്ദിയും പറഞ്ഞു.
​യോഗത്തിൽ വെച്ച് മോട്ടോർ എസ്.ടി.യു കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
​പുതിയ ഭാരവാഹികൾ:
പ്രസിഡന്റ്: യു.കെ.പി. റഷീദ് (പയ്യോളി).
വൈസ് പ്രസിഡന്റുമാർ: കബീർ എ.വി. (കാട്ടിൽ പീടിക), റംഷീദ് (കോട്ടക്കൽ മൂരാട്).
ജനറൽ സെക്രട്ടറി: ഖാലിദ് കെ.കെ.വി. (കൊയിലാണ്ടി).
ജോയിന്റ് സെക്രട്ടറിമാർ: റാഫി എ. (കൊയിലാണ്ടി), സഹദ് പി.ടി. (കൊയിലാണ്ടി).
ട്രഷറർ: ഷമീം കോട്ടക്കൽ.

Post a Comment

0 Comments