Ticker

6/recent/ticker-posts

ദേശീയപതാക ഉയർത്തി പ്രതിഷേധിച്ച സി.ജെ.പി. നേതാക്കളുടെ അറസ്റ്റ് ഭീരുത്വം: രാഹുൽ ഗാന്ധി


ന്യൂഡൽഹി: ജന്തർമന്തറിൽ ദേശീയപതാക ഉയർത്തി പ്രതിഷേധിച്ച കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേതാക്കളെ ജയിലിലടച്ച നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. സമാധാനപരമായി ദേശീയപതാക ഉയർത്തി പ്രതിഷേധിക്കുന്നത് ഒരിക്കലും കുറ്റമല്ലെന്നും, അതിന്റെ പേരിൽ യുവാക്കളെ കസ്റ്റഡിയിലെടുത്ത് ജയിലിലടയ്ക്കുന്നത് സർക്കാരിന്റെ ഭീരുത്വമാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
അതിക്രമിച്ചുകയറൽ, നിരോധനാജ്ഞ ലംഘിക്കൽ, പൊതുപ്രവർത്തകരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വിവിധ വകുപ്പുകൾ ചുമത്തിയാണ് ഡൽഹി പോലീസ് സി.ജെ.പി. നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക, അജിങ്ക്യ ഷിൻഡെ എന്നിവരെ അറസ്റ്റ് ചെയ്തത്. തുടർനടപടികളുടെ ഭാഗമായി കോടതിയിൽ ഹാജരാക്കിയ ഇവരിൽ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അതേസമയം, കേസിൽ അജിങ്ക്യ ഷിൻഡേയ്ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിട്ടുണ്ട്

Post a Comment

0 Comments