Ticker

6/recent/ticker-posts

ദില്ലി ജന്തർമന്തറിൽ സി.ജെ.പി നേതാക്കളുടെ അപ്രതീക്ഷിത നീക്കം; ബാരിക്കേഡുകൾ ചാടിക്കടന്ന് പ്രതിഷേധം, അറസ്റ്റ്

ദില്ലി: ജന്തർമന്തറിൽ നിരോധനാജ്ഞയും കർശന സുരക്ഷയും ലംഘിച്ച് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേതാക്കളുടെ അപ്രതീക്ഷിത പ്രതിഷേധം. സി.ജെ.പി നേതാക്കളായ അശുതോഷ് റങ്ക, സൗരവ് ദാസ്, അജിങ്ക്യ ഷിൻഡെ എന്നിവരാണ് സുരക്ഷാ വലയം ഭേദിച്ച് ജന്തർമന്തറിലേക്ക് ചാടിക്കടന്നത്.
ദേശീയ പതാകയേന്തിയാണ് നേതാക്കൾ പ്രതിഷേധ സ്ഥലത്തേക്ക് എത്തിയത്. പോലീസിന്റെ കണ്ണുവെട്ടിച്ച് നടത്തിയ ഈ നീക്കത്തിന് പിന്നാലെ മൂന്ന് നേതാക്കളെയും ഡൽഹി പോലീസ് ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു. പ്രതിഷേധക്കാരെ പൂർണ്ണമായി നീക്കം ചെയ്യുന്നതിനും സ്ഥലത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനുമായി കൂടുതൽ പോലീസ് വാഹനങ്ങൾ ജന്തർമന്തറിലേക്ക് എത്തിച്ചിട്ടുണ്ട്

Post a Comment

0 Comments