Ticker

6/recent/ticker-posts

കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപം പണിതീരാത്ത കെട്ടിടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി



കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപമുള്ള പണി പൂർത്തിയാകാത്ത കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വെഞ്ഞാറമൂട് പുല്ലമ്പാറ സ്വദേശി അൻസാർ (39) ആണ് മരണപ്പെട്ടത്. ഞായറാഴ്ച രാവിലെയോടെയാണ് സംഭവം പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്.

യുവാവിന്റെ മരണ കാരണം നിലവിൽ വ്യക്തമായിട്ടില്ല. ഇയാൾ ലഹരിവസ്തുക്കൾക്ക് അടിമയായിരുന്നുവെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. അൻസാറിനെ പ്രദേശത്ത് മുൻപും പലതവണ കണ്ടിട്ടുണ്ടെന്ന് സമീപത്തെ കടക്കാരും നാട്ടുകാരും വ്യക്തമാക്കി. വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ടെന്നാണ് ലഭിക്കുന്ന സൂചന. സംഭവത്തിൽ ടൗൺ പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Post a Comment

0 Comments