Ticker

6/recent/ticker-posts

കേന്ദ്ര സർവകലാശാലയിൽ ആർ.എസ്.എസ് നേതാവ് പങ്കെടുത്ത സെമിനാറിനെതിരെ വിദ്യാർത്ഥി സംഘടനകളുടെ വൻ പ്രതിഷേധം; പോലീസുമായി ഉന്തും തള്ളും


​കാസർകോട്: കാസർകോട് സ്ഥിതി ചെയ്യുന്ന കേരള കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച സെമിനാറിൽ ആർ.എസ്.എസ് ദേശീയ കൺവീനർ ജെ. നന്ദകുമാർ പങ്കെടുത്തതിനെതിരെ വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധിച്ചു. കെ.എസ്.യു, എം.എസ്.എഫ്, എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ചൊവ്വാഴ്ച കാമ്പസിൽ പ്രതിഷേധം ഉയർന്നത്.
​മുൻകൂട്ടി രജിസ്റ്റർ ചെയ്തിട്ടും വിദ്യാർത്ഥികൾക്ക് പരിപാടിയിൽ പ്രവേശനം നിഷേധിച്ചതായി പ്രതിഷേധക്കാർ ആരോപിച്ചു. വിദ്യാർത്ഥികൾ ഹാളിലേക്ക് കടക്കാതിരിക്കാൻ കനത്ത പോലീസ് സന്നാഹം ഏർപ്പെടുത്തിയിരുന്നു. എന്നാൽ മുദ്രാവാക്യം വിളിച്ചെത്തിയ വിദ്യാർത്ഥികൾ ഹാളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് പോലീസുമായി ഉന്തും തള്ളുമുണ്ടാകാൻ കാരണമായി. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകാതിരുന്നതിനെക്കുറിച്ച് വിവരമില്ലെന്ന് സർവകലാശാല ഡീൻ പ്രതികരിച്ചു.
​വന്ദേമാതരത്തിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 6, 7 തീയതികളിലാണ് ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിച്ചത്. കേന്ദ്ര സർവകലാശാല, സാഹിത്യ അക്കാദമി, അഖില ഭാരതീയ സാഹിത്യ പരിഷത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. സെമിനാറിൽ മുഖ്യപ്രഭാഷണം നടത്താനാണ് ജെ. നന്ദകുമാർ എത്തിയത്. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറാണ് സമാപന സമ്മേളനത്തിലെ മുഖ്യാതിഥി

Post a Comment

0 Comments