ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'ഇന്ത്യ' സഖ്യത്തിലെ എം.പിമാർ നടത്തുന്ന പ്രക്ഷോഭത്തെത്തുടർന്ന് രാജ്യതലസ്ഥാനത്ത് കനത്ത സംഘർഷാവസ്ഥ. തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് എം.പിമാരുടെ നേതൃത്വത്തിൽ ആരംഭിച്ച മാർച്ച് ആകാശവാണി ഭവന് സമീപം വെച്ച് പോലീസ് തടഞ്ഞു. ഇതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഗേറ്റ് തുറന്ന് അകത്തേക്ക് കടക്കാൻ ശ്രമിച്ചത് പോലീസും പ്രവർത്തകരും തമ്മിൽ വലിയ ഉന്തും തള്ളിനും ഇടയാക്കി.
രാവിലെ പാർലമെന്റിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞതോടെ ഏറെ നേരം എം.പിമാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തിൽ ബാരിക്കേഡിന് മുകളിൽ കയറി ദേശീയ പതാക വീശി പ്രതിഷേധിച്ചു. പോലീസ് എം.പിമാരെ അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചെങ്കിലും തന്ത്രപൂർവ്വം മാറിനിന്ന രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ള നേതാക്കൾ ആകാശവാണി കവാടത്തിന് മുന്നിൽ ഉറച്ചുനിന്നു.
ഗ്യാനേഷ് കുമാർ രാജി വെക്കുന്നത് വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് 'ഇന്ത്യ' സഖ്യ നേതാക്കളുടെ പ്രഖ്യാപനം. വരും ദിവസങ്ങളിലും സമരം കൂടുതൽ ശക്തമാക്കാനാണ് സഖ്യത്തിന്റെ തീരുമാനം.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.