Ticker

6/recent/ticker-posts

തൃശൂരിൽ യുവതിക്കും കാമുകനും നേരെ ക്വട്ടേഷൻ ആക്രമണം: യുവാവിനെ മർദ്ദിച്ച് വഴിയിലുപേക്ഷിച്ചു, യുവതിക്ക് നേരെ കൂട്ടബലാത്സംഗം; ഭാര്യയടക്കം അഞ്ച് പേർ അറസ്റ്റിൽ


​തൃശൂർ: തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് താമസിക്കുകയായിരുന്ന യുവാവിനെയും യുവതിയെയും തട്ടിക്കൊണ്ടുപോയി ക്രൂരമായി ആക്രമിച്ച സംഭവത്തിൽ യുവാവിന്റെ ഭാര്യയടക്കം അഞ്ചുപേർ അറസ്റ്റിലായി. യുവാവിന്റെ കയ്യും കാലും തല്ലിയൊടിച്ച് റോഡരികിൽ ഉപേക്ഷിച്ച ക്വട്ടേഷൻ സംഘം, യുവതിയെ കാറിൽ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. യുവാവിന്റെ ഭാര്യയാണ് തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ നൽകിയതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
​സെപ്റ്റംബർ 22-നായിരുന്നു കേസിനാസ്പദമായ ക്രൂര സംഭവം നടക്കുന്നത്. തമിഴ്നാട് സ്വദേശിയായ യുവാവും നിലമ്പൂർ സ്വദേശിനിയായ യുവതിയും തൃശൂരിലെ ലോഡ്ജിൽ മുറിയെടുത്ത് താമസിക്കുന്നതറിഞ്ഞ ഭാര്യ, തോമസ് എന്നയാൾക്ക് ക്വട്ടേഷൻ നൽകുകയായിരുന്നു. തുടർന്ന് ഭാര്യയും തോമസും ഉൾപ്പെടുന്ന സംഘം തൃശൂരിലെത്തി ഇരുവരെയും ബലമായി കാറിൽ കയറ്റി തമിഴ്നാട് ഭാഗത്തേക്ക് കൊണ്ടുപോയി. വഴിയരികിൽ വെച്ച് യുവാവിനെ ക്രൂരമായി മർദ്ദിച്ച് അവശനാക്കി തള്ളിയ ശേഷം, യുവതിയെ മറ്റൊരു കാറിലേക്ക് മാറ്റി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.
​സംഭവത്തിന് ശേഷം രക്ഷപ്പെട്ടെത്തിയ യുവതി നിലമ്പൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. കേസിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് അന്വേഷണം തൃശൂർ ഈസ്റ്റ് പോലീസിലേക്ക് കൈമാറി. തുടർന്ന് പോലീസ് നടത്തിയ വ്യാപക തിരച്ചിലിൽ യുവാവിന്റെ ഭാര്യ, തോമസ്, പാൽരാജ്, ശങ്കർ, രഘുപതി എന്നിവരെ വിവിധ ഇടങ്ങളിൽ നിന്നായി അറസ്റ്റ് ചെയ്തു.

Post a Comment

0 Comments