Ticker

6/recent/ticker-posts

കൊയിലാണ്ടിയിൽ ലഹരിമരുന്ന് വേട്ട; 57 ഗ്രാം എം.ഡി.എം.എയുമായി ഒരാൾ പിടിയിൽ



കൊയിലാണ്ടി: വൻതോതിൽ മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി ഒരാളെ കോഴിക്കോട് റൂറൽ ഡാൻസാഫ് (DANSAF) സംഘവും കൊയിലാണ്ടി പോലീസും ചേർന്ന് പിടികൂടി. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ മുത്താമ്പി - ഉള്ളൂർ റോഡിൽ ഒറ്റക്കണ്ടം എ.ജി. പാലസിന് സമീപത്തുനിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

നടേരി   ചുണ്ടയിൽ വീട്ടിൽ ഹനീഫ ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും   57 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തിട്ടുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ലഹരി മാഫിയകൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് പോലീസ് വ്യക്തമാക്കി

Post a Comment

0 Comments