Ticker

6/recent/ticker-posts

കൊയിലാണ്ടി കൊല്ലംചിറയിൽ കുളിക്കാനിറങ്ങി കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി



കൊയിലാണ്ടി: കൊല്ലംചിറയിൽ കുളിക്കാനിറങ്ങി കാണാതായ ആളുടെ മൃതദേഹം രണ്ട് മണിക്കൂർ നീണ്ട   തിരച്ചിലിനൊടുവിൽ കണ്ടെത്തി. കൊയിലാണ്ടി കൊല്ലം സ്വദേശി തളയൻ പുനത്തിൽ കരുണൻ- (65) ആണ്. മരണപ്പെട്ടത്

ഫയർഫോഴ്സും സ്കൂബ ടീമും നടത്തിയ സംയുക്തതിരച്ചിലിലാണ്   ഇയാളെ പുറത്തെടുത്തത്. ഇന്ന് രാവിലെ 7 45  ഓടെയാണ് കാണാതായ വിവരം അറിയുന്നത്. കൊയിലാണ്ടി ഫയർഫോഴ്സ് യൂണിറ്റിന് പുറമെ കോഴിക്കോട്, പേരാമ്പ്ര എന്നിവിടങ്ങളിൽ നിന്നുള്ള ഏഴ് അംഗ സ്കൂബടീമും സ്ഥലത്ത്യെത്തിയാണ് തെരച്ചിൽ നടത്തിയത്.  കൊയിലാണ്ടി അഗ്നി രക്ഷാ നിലയം അസി:സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പി എമ്മിന്റെ നേതൃത്വത്തിലായിരുന്നു തിരച്ചിൽ നടത്തിയിരുന്നത്.മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

Post a Comment

0 Comments