Ticker

6/recent/ticker-posts

​കൊല്ലത്ത് വൻ കള്ളനോട്ട് നിർമ്മാണ കേന്ദ്രം തകർത്ത് പോലീസ്; രണ്ടരക്കോടിയുടെ സാമഗ്രികളും 46 പവൻ സ്വർണവും പിടിച്ചെടുത്തു


കൊല്ലം: കൊല്ലം വാടിയിലെ കള്ളനോട്ട് നിർമ്മാണ കേന്ദ്രത്തിൽ പോലീസിന്റെ മിന്നൽ റെയ്ഡ്. വാടി കല്ലേലിവയൽ പുരയിടം സ്വദേശിയായ സിയോണിന്റെ വീട്ടിൽ പോലീസ് നടത്തിയ കനത്ത പരിശോധനയിലാണ് രണ്ടരക്കോടി രൂപയുടെ വ്യാജ നോട്ടുകൾ നിർമ്മിക്കാൻ കരുതിയ അത്യാധുനിക സാമഗ്രികൾ പോലീസ് പിടികൂടിയത്. സംഭവത്തിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിച്ചിട്ടുണ്ട്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ കള്ളനോട്ട് അച്ചടിക്കാൻ ഉപയോഗിച്ചിരുന്ന പ്രിന്ററുകളും നോട്ടെണ്ണുന്ന മെഷീനുകളും പോലീസ് കണ്ടെടുത്തു. ഇതിനുപുറമെ, അനധികൃതമായി സൂക്ഷിച്ചിരുന്ന 46 പവൻ സ്വർണാഭരണങ്ങളും അഞ്ച് ലക്ഷം രൂപയും പോലീസ് സ്ഥലത്തുനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഒപ്പം സ്വർണ്ണ വാച്ച് അടക്കമുള്ള വിലകൂടിയ വിവിധ ആഡംബര വാച്ചുകളും കസ്റ്റഡിയിലെടുത്ത വസ്തുക്കളിൽ ഉൾപ്പെടുന്നു. പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്

Post a Comment

0 Comments