Ticker

6/recent/ticker-posts

തലശ്ശേരി-മാഹി ബൈപാസിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു


മാഹി: ദേശീയപാത തലശ്ശേരി-മാഹി ബൈപാസ് റോഡിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ  മരണപ്പെട്ടു. കോടിയേരി കൃഷ്ണ നിവാസിൽ മനോജ് കുമാർ (59) ആണ് അപകടത്തിൽ മരണപ്പെട്ടത് ഈസ്റ്റ് പള്ളൂർ സർവീസ് റോഡിൽ വെച്ചായിരുന്നു സംഭവം 
ബൈപാസിലെ ജിയോ പെട്രോൾ പമ്പിന് സമീപം വെച്ച് വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്. മനോജ് കുമാർ സഞ്ചരിച്ച സ്കൂട്ടറിൽ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

0 Comments