Ticker

6/recent/ticker-posts

കാസർകോട് കേന്ദ്ര സർവകലാശാലയിലെ പ്രതിഷേധം: 25 വിദ്യാർഥികൾക്കെതിരെ പോലീസ് കേസെടുത്തു


​

കാസർകോട്: പെരിയയിൽ സ്ഥിതി ചെയ്യുന്ന കാസർകോട് കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരത്തിന്റെ 150-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിലെ പ്രതിഷേധത്തിൽ വിദ്യാർഥികൾക്കെതിരെ പോലീസ് കേസെടുത്തു. ആർ.എസ്.എസ് നേതാവ് ജെ. നന്ദകുമാർ സെമിനാറിൽ പങ്കെടുത്തതിനെതിരെ പ്രതിഷേധിച്ച ഇരുപത്തഞ്ചോളം വിദ്യാർഥികൾക്കെതിരെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

​സംഘർഷമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ വിദ്യാർഥികൾ നിയമവിരുദ്ധമായി തടിച്ചുകൂടിയെന്നും സെമിനാർ തടസ്സപ്പെടുത്താൻ ലക്ഷ്യമിട്ട് മുദ്രാവാക്യം വിളിച്ചെന്നുമാണ് പോലീസ് എഫ്.ഐ.ആറിൽ പറയുന്നത്. പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാതിരുന്നതിനെ തുടർന്ന് സംഭവസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. എസ്.എഫ്.ഐ, എ.ഐ.എസ്.എഫ്, കെ.എസ്.യു, എം.എസ്.എഫ് തുടങ്ങിയ വിദ്യാർഥി സംഘടനകളാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. മുൻകൂട്ടി രജിസ്റ്റർ ചെയ്തിട്ടും വിദ്യാർഥികൾക്ക് സെമിനാറിൽ പ്രവേശനം നിഷേധിച്ചെന്നും പ്രതിഷേധക്കാർ ആരോപിച്ചു

Post a Comment

0 Comments