കോഴിക്കോട്: മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാ ബീഗം (76) അന്തരിച്ചു. കോഴിക്കോട് പറയഞ്ചേരിയിലെ വസതിയിലായിരുന്നു അന്ത്യം.
1950 ഓഗസ്റ്റ് 24-ന് ചിറയിൻകീഴിലാണ് ലൈലാ ബീഗം ജനിച്ചത്. ചിറയിൻകീഴ് കൊടിക്കകം ഗവൺമെന്റ് എൽ.പി. സ്കൂൾ, മദ്രാസ് പ്രസിഡൻസി സ്‌കൂൾ, തിരുവനന്തപുരം സെന്റ് റോക്സ് കോൺവെന്റ്, കുന്തല്ലൂർ ഗവൺമെന്റ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. മംഗലപുരം മജിസ്‌ട്രേട്ട് ഇബ്രാഹിം കുഞ്ഞ് സാഹിബിന്റെ മകനും റിട്ടയേർഡ് സൂപ്രണ്ടിങ് എഞ്ചിനീയറുമായിരുന്ന പരേതനായ പി.എ. റഷീദാണ് ഭർത്താവ്.
സജിത്ത്, സോജ എന്നിവർ മക്കളാണ്. വി.കെ.സി ചെപ്പൻസ് മാനേജിംഗ് ഡയറക്ടർ വി.കെ.സി നൗഷദ് മരുമകനാണ്. സഹോദരങ്ങൾ: ഷാനവാസ്, റസിയ (റസിയയുടെ ഭർത്താവ്: ജസ്റ്റിസ് ഇ.കെ. മൊയ്തു സാഹിബിന്റെ മകൻ ഹാഷിം), റിത (റിതയുടെ ഭർത്താവ്: പുനലൂർ ഡോ. ഷറഫ്).
പ്രേംനസീറിന്റെ ചിറയിൻകീഴിലെ തറവാട് വീടിന് 'ലൈലാ കോട്ടേജ്' എന്നായിരുന്നു പേര് നൽകിയിരുന്നത്. പിതാവിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുന്ന 'ഇതിലെ പോയത് വസന്തം' എന്ന പുസ്തകവും ലൈലാ ബീഗം രചിച്ചിട്ടുണ്ട്. ഖബറടക്കം വെള്ളിയാഴ്ച സ്വദേശമായ തിരുവനന്തപുരത്ത് നടക്കും.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.