വടകര: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് SDPI വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
ജനാധിപത്യത്തെ അട്ടിമറിക്കുന്ന നടപടികളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ഫോം 6, എസ്.ഐ.ആർ (Special Intensive Revision) ഉൾപ്പെടെയുള്ള നടപടികളിലൂടെ കോടിക്കണക്കിന് ജനങ്ങളുടെ വോട്ടവകാശം അട്ടിമറിക്കപ്പെടുകയാണ്. വോട്ടർപട്ടിക പുനഃപരിശോധനയുടെ പേരിൽ അർഹരായ വോട്ടർമാർക്ക് വോട്ടവകാശം നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കണം.
ജനാധിപത്യത്തിന്റെ അടിസ്ഥാന അവകാശമായ വോട്ടവകാശം സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും തെരഞ്ഞെടുപ്പ് നടപടികളിൽ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കണമെന്നും SDPI ആവശ്യപ്പെട്ടു.
പ്രതിഷേധ പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ് ഷംസീർ ചോമ്പാല, ബഷീർ കെ കെ, റൗഫ് ചോറോട്, സിദ്ധീക്ക് പുത്തൂർ, അൻസാർ യാസർ, സഫീർ വൈകിലശേരി, ജലീൽ ഇ കെ, സമദ് മാകൂൽ, നവാസ് വരിക്കോളി, ഫിയാസ് ടി, റഹീം വടകര, ഷഫീക് പുത്തൂർ, റാഷിദ് കെ പി, നവാസ് ഒഞ്ചിയം, സമീർ കുഞ്ഞിപ്പള്ളി, മനാഫ് കുഞ്ഞിപ്പള്ളി തുടങ്ങിയവർ നേതൃത്വം നൽകി.

0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.