Ticker

6/recent/ticker-posts

രാജ്യവ്യാപക പ്രതിഷേധം ശക്തം; രാജിവെക്കില്ലെന്ന നിലപാടിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ


ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ രാജ്യവ്യാപക പ്രതിഷേധം ശക്തമാകുമ്പോഴും രാജിവെക്കില്ലെന്ന നിലപാടിൽ ഉറച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെ (ഡി.സി.സി) നേതൃത്വത്തിൽ കോൺഗ്രസ് രാജ്യവ്യാപകമായി തെരുവിൽ പ്രതിഷേധിച്ചപ്പോൾ, ഇടത് നേതാക്കൾ എ.കെ.ജി ഭവന് മുന്നിൽ നിന്നും ഭഗത് സിംഗ് സ്മാരകത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
പുതിയ ഇംപീച്ച്മെന്റ് നോട്ടീസ് നൽകുന്നത് ഉൾപ്പെടെയുള്ള തുടർനടപടികൾ മറ്റന്നാൾ ചേരുന്ന ഇന്ത്യ സഖ്യയോഗം തീരുമാനിക്കും. അതേസമയം, പൗരത്വം നിർണ്ണയിക്കാനുള്ള അവകാശം തിരഞ്ഞെടുപ്പ് കമ്മീഷനില്ലെന്ന് എസ്.ഐ.ആറിനെതിരായ ഹർജികൾ പരിഗണിച്ച സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് സുധാൻഷു ധൂലിയ വ്യക്തമാക്കി. ഇതോടെ തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ രാഷ്ടീയ, നിയമ പോരാട്ടങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകും.

Post a Comment

0 Comments