Ticker

6/recent/ticker-posts

ചിത്രകാരനും നാടകകൃത്തുമായ ഇ.വി. ഗോപാലൻ മാസ്റ്റർ അന്തരിച്ചു


​പയ്യോളി: പ്രശസ്ത ചിത്രകാരനും ശില്പിയും നാടകകൃത്തും ഗാനരചയിതാവുമായ ഇ.വി. ഗോപാലൻ മാസ്റ്റർ (85) അന്തരിച്ചു. ദീർഘകാലം മയ്യന്നൂർ എം.സി.എം.എ യു.പി സ്കൂളിലെ ചിത്രകലാ അധ്യാപകനായിരുന്നു. അയനിക്കാട് നർത്തന കലാലയത്തിന്റെ സ്ഥാപകരിലൊരാളായ അദ്ദേഹം സ്കൂൾ ശാസ്ത്രോത്സവങ്ങളിൽ വിദ്യാർത്ഥികൾക്ക് വഴികാട്ടിയായും പ്രവർത്തിച്ചിട്ടുണ്ട്. നാടക രചന, അഭിനയം, രംഗപട നിർമ്മാണം, മേക്കപ്പ്, വസ്ത്രാലങ്കാരം തുടങ്ങി സർവ്വ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്.
​പ്രശസ്ത ചിത്രകാരനും ശില്പിയുമായിരുന്ന പരേതനായ ചിയാലി അച്യുതന്റെയും എരഞ്ഞി വളപ്പിൽ കല്യാണിയുടെയും മൂത്ത മകനാണ്.
​ഭാര്യ: ലക്ഷ്മി. മക്കൾ: ഇ.വി. മനോജ് (നാടക പ്രവർത്തകനും ചിത്രകാരനും), വിനോദൻ, സുമംഗലി, ഇന്ദു. മരുമക്കൾ: ഷീബ സി (സകലകല നൃത്തവിദ്യാലയം), ഷൈമ (റെയിൽവേ വടകര), സദാനന്ദൻ.
​സഹോദരങ്ങൾ: ഇ.വി. ദാമു (ഡയറക്ടർ, നർത്തന കലാലയം), ഇ.വി. രാമകൃഷ്ണൻ (ചിത്രകലാ അധ്യാപകനും ഫോട്ടോഗ്രാഫറും), നാണി, സരോജിനി, മാളു

Post a Comment

0 Comments