വടകര: കക്കട്ടിൽ കെ. മാളിന് മുൻവശത്ത് വെച്ച് ആക്രി സാധനങ്ങളുമായി പോവുകയായിരുന്ന ലോറിക്ക് തീപിടിച്ച് വാഹനം പൂർണ്ണമായും കത്തിനശിച്ചു. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ഇലക്ട്രിക് ലൈനിൽ തട്ടി സ്പാർക്കുണ്ടായതിനെ തുടർന്ന് ലോറിയിലുണ്ടായിരുന്ന ആക്രി സാധനങ്ങൾക്കും പിന്നാലെ വാഹനത്തിനും തീപിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
കത്തിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ആക്രിസാധനങ്ങൾ പൊട്ടിത്തെറിച്ച് റോഡിലേക്ക് വീണത് പരിഭ്രാന്തി പരത്തി. ഇത് റോഡരികിൽ ഹരിതകർമ്മസേന ശേഖരിച്ചുവെച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളിലേക്ക് പടർന്ന് തീപിടുത്തത്തിന്റെ വ്യാപ്തി കൂട്ടി. ഇതിനിടെ അഗ്നിബാധയെ തുടർന്ന് ലോറിയുടെ എയർ ടാങ്ക് പൊട്ടിത്തെറിച്ച് വാഹനം റോഡിലൂടെ മുന്നോട്ട് നിരങ്ങി നീങ്ങിയതും വലിയ അപകടഭീഷണി ഉയർത്തി.
വിവരമറിഞ്ഞ് നാദാപുരത്ത് നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് തീയണച്ചത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ലൈജു ഐസക്കിന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റെത്തി അരമണിക്കൂറോളം പരിശ്രമിച്ചാണ് തീ പൂർണ്ണമായും നിയന്ത്രണ വിധേയമാക്കിയത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വി.കെ. ആദർശ്, എസ്.ഡി. സുദീപ്, എൻ.കെ. അഖിൽ, അഖിലേഷ്, ശ്രീരൂപ്, ഹോം ഗാർഡ് ഷിനു എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.