ആലപ്പുഴ: മോഷ്ടിച്ച ബൈക്ക് അപകടത്തിൽപ്പെട്ട് രണ്ട് യുവാക്കൾ ദാരുണമായി മരിച്ചു. ഒപ്പമുണ്ടായിരുന്ന ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ആലപ്പുഴ കൈചൂണ്ടിമുക്കിൽ വ്യാഴാഴ്ച പുലർച്ചെയായിരുന്നു അപകടം നടന്നത്.
ബൈക്കിലുണ്ടായിരുന്ന മൂന്ന് പേരും 25 വയസ്സിൽ താഴെ പ്രായമുള്ളവരാണെന്ന് പോലീസ് സ്ഥിരീകരിച്ചു. അപകടസ്ഥലത്തുവെച്ചുതന്നെ രണ്ട് പേർ മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മൂന്നാമത്തെയാളെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരിൽ ഒരാൾ മണ്ണഞ്ചേരി സ്വദേശിയാണ്.
കടകളിൽ മോഷണം നടത്തിയതായി സംശയം
അപകടത്തിൽപ്പെട്ട വാഹനത്തിന്റെ വിവരങ്ങൾ ശേഖരിച്ച പോലീസ് ബൈക്കിന്റെ യഥാർത്ഥ ഉടമയുമായി ബന്ധപ്പെട്ടു. എന്നാൽ ബൈക്ക് മറ്റൊരാളുടെ കൈവശമായിരുന്നുവെന്നാണ് ഉടമ വ്യക്തമാക്കിയത്. ബൈക്ക് എന്ന്, എവിടെവെച്ചാണ് മോഷണം പോയതെന്ന കാര്യത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.
അപകടത്തിന് തൊട്ടുമുമ്പും സംഘം മോഷണം നടത്തിയിരുന്നതായി പോലീസ് സംശയിക്കുന്നുണ്ട്. അപകടസ്ഥലത്തുനിന്നും 25 പാക്കറ്റ് സിഗററ്റുകൾ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.