Ticker

6/recent/ticker-posts

അശ്ലീല ദൃശ്യം വാട്‌സാപ് സ്റ്റാറ്റസാക്കി; അടൂർ ക്യാംപിലെ പോലീസ് ഹവിൽദാർക്ക് സസ്പെൻഷൻ


​അടൂർ: അശ്ലീല ദൃശ്യം വാട്‌സാപ് സ്റ്റാറ്റസാക്കിയ പോലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. അടൂർ ആംഡ് പോലീസ് മൂന്നാം ബറ്റാലിയൻ ക്യാംപിലെ ഹവിൽദാറായ സഞ്ജു കൃഷ്ണനെതിരെയാണ് നടപടി. പോലീസ് അസോസിയേഷൻ മുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി കൂടിയാണ് ഇയാൾ.
​പെരുമാറ്റദൂഷ്യം, അച്ചടക്കലംഘനം, പോലീസ് സേനയുടെ അന്തസ്സിന് കളങ്കം വരുത്തൽ എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ ഉത്തരവിറക്കിയത്.
​ക്ഷമാപണം നടത്തിയിട്ടും നടപടി
​കഴിഞ്ഞ ദിവസമാണ് സഞ്ജു കൃഷ്ണൻ വാട്‌സാപ്പിൽ അശ്ലീല ദൃശ്യം സ്റ്റാറ്റസായി പങ്കുവെച്ചത്. വിഷയം ശ്രദ്ധയിൽപ്പെട്ടതോടെ വൈകിട്ടോടെ ഇത് നീക്കം ചെയ്യുകയും പകരം ക്ഷമാപണ സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
​എന്നാൽ ഇതിന്റെ സ്ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയതോടെ സംഭവം വിവാദമായി. തുടർന്നാണ് ബറ്റാലിയൻ കമാൻഡന്റ് മനോജ് കെ. നായർ ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടത്തി സസ്പെൻഷൻ നടപടി സ്വീകരിച്ചത്.

Post a Comment

0 Comments