നന്തിബസാർ: കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ ഇരിങ്ങൽ ബ്രാഞ്ച് കനാലിലെ എളമ്പിലാട് കുറ്റിക്കണ്ടി താഴെപ്പാലം തകർന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും പുനർനിർമ്മിക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു.
സ്‌കൂൾ കുട്ടികളും പ്രദേശവാസികളുമടക്കം നിരവധി ആളുകൾ ദിനംപ്രതി ആശ്രയിക്കുന്ന പാലമാണിത്. അപകടാവസ്ഥയിലായ പാലം ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ ഇറിഗേഷൻ വകുപ്പ് അധികൃതരെ സമീപിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
പാലം പുനർനിർമ്മാണ പ്രക്ഷോഭങ്ങൾക്കായി'എളമ്പിലാട് കുറ്റിക്കണ്ടി താഴെപ്പാല സംരക്ഷണ സമിതി' രൂപീകരിച്ചു. ഭാരവാഹികളായി വാർഡ് മെമ്പർ അനസ് അണ്യാട്ട് (ചെയർമാൻ), രജുല ടി. എം. (കൺവീനർ), ടി. എം. വിശ്വൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.