തലശ്ശേരി: തലശ്ശേരി ഗവൺമെന്റ് ഗേൾസ് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ നാല് പെൺകുട്ടികളെയും എറണാകുളത്ത് നിന്ന് പോലീസ് കണ്ടെത്തി. ബുധനാഴ്ച പുലർച്ചെയോടെയാണ് തലശ്ശേരി എരഞ്ഞോളിപ്പാലത്തുള്ള ചിൽഡ്രൻസ് ഹോമിൽ നിന്ന് കുട്ടികളെ കാണാതായത്.
നാല് പെൺകുട്ടികളും ഒരുമിച്ചാണ് ചിൽഡ്രൻസ് ഹോമിൽ നിന്ന് പുറത്തേക്ക് കടന്നത്. കുട്ടികൾ കെട്ടിടത്തിന് പുറത്തേക്ക് പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് മണിക്കൂറുകൾക്കുള്ളിൽ കുട്ടികളെ എറണാകുളത്ത് വെച്ച് കണ്ടെത്താൻ സാധിച്ചത്. കുട്ടികളെ ഉടൻ തന്നെ തലശ്ശേരിയിൽ തിരിച്ചെത്തിക്കുമെന്ന് പോലീസ് അറിയിച്ചു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.