Ticker

6/recent/ticker-posts

പയ്യന്നൂരിൽ ഫിസിയോതെറാപ്പിക്കിടെ പീഡനശ്രമം: ഹെൽത്ത് വെൽനസ് സെന്റർ ഉടമ പിടിയിൽ


​കണ്ണൂർ: പയ്യന്നൂരിൽ ഫിസിയോതെറാപ്പിയ ചികിത്സയ്ക്കിടെ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഹെൽത്ത് വെൽനസ് സെന്റർ ഉടമയും ഫിസിയോതെറാപ്പിസ്റ്റുമായ യുവാവ് പോലീസിന്റെ പിടിയിലായി. ശരത് നമ്പ്യാർ ആണ് സംഭവത്തിൽ പയ്യന്നൂർ പോലീസിന്റെ കസ്റ്റഡിയിലായത്.
​കഴിഞ്ഞ വർഷം മാർച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ചികിത്സയ്ക്കിടെയുണ്ടായ അതിക്രമത്തെ തുടർന്ന് കടുത്ത മാനസിക വിഷമത്തിലായിരുന്ന യുവതി, പിന്നീട് നടന്ന കൗൺസിലിങ്ങിനിടെയാണ് തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.
​അറസ്റ്റിലായ ശരത് നമ്പ്യാർ മുൻപും സമാനമായ കേസിൽ പ്രതിയായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കണ്ണൂരിലെ മറ്റൊരു യുവതിയോട് മോശമായി പെരുമാറിയ കേസിൽ ഇയാളെ മുൻപും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിക്കെതിരെ ലൈംഗിക അതിക്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കി.

Post a Comment

0 Comments