Ticker

6/recent/ticker-posts

ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടിൽ എക്സൈസ് റെയ്ഡ്; 43 ലിറ്റർ വിദേശമദ്യവും വൈനും പിടിച്ചെടുത്തു


​കൽപറ്റ: റിപ്പോർട്ടർ ടി.വി ഉടമ ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ വൻ മദ്യശേഖരം പിടികൂടി. 43 ലിറ്റർ വിദേശമദ്യവും ഏഴ് ലിറ്റർ വൈനുമാണ് എക്സൈസ് സംഘം വീട്ടിൽ നിന്ന് പിടിച്ചെടുത്തത്.
​ഫുട്ബോൾ താരം മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന പേരിൽ നടന്ന സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് അഗസ്റ്റിൻ സഹോദരന്മാരുടെ കൊച്ചിയിലെ ഫ്ലാറ്റുകളിലും റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിങ് കമ്പനിയുടെ കളമശ്ശേരിയിലെ ഓഫീസിലും വയനാട്ടിലെ തറവാട് വീട്ടിലും പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) റെയ്ഡ് നടത്തിയിരുന്നു. ഈ പരിശോധനയ്ക്കിടെയാണ് വീട്ടിൽ നിയമവിരുദ്ധമായി സൂക്ഷിച്ച നിലയിൽ മദ്യശേഖരം കണ്ടെത്തിയത്.
​തുടർന്ന് എസ്.ഐ.ടിയുടെ ആവശ്യപ്രകാരം സ്ഥലത്തെത്തിയ എക്സൈസ് ഉദ്യോഗസ്ഥർ മദ്യം കസ്റ്റഡിയിലെടുക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. സംഭവത്തിൽ എക്സൈസ് വിഭാഗം കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Post a Comment

0 Comments