Ticker

6/recent/ticker-posts

തിക്കോടിയിൽ സർവ്വവാഹനങ്ങൾക്കും കടന്നുപോകാവുന്ന അടിപ്പാത അനുവദിക്കണം പി.ടി. ഉഷ എം.പിക്ക് നിവേദനം നൽകി



നന്തി ബസാർ: ദേശീയപാത വികസനത്തിന്റെ ഭാഗമായി വലിയ യാത്രാദുരിതം അനുഭവിക്കുന്ന തിക്കോടിയിലെ ജനങ്ങൾക്ക് ആശ്വാസമായി സർവ്വവാഹനങ്ങൾക്കും കടന്നുപോകാൻ സാധിക്കുന്ന അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒളിമ്പ്യൻ പി.ടി. ഉഷ എം.പിക്ക് നിവേദനം നൽകി.
തിക്കോടി അടിപ്പാത ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് എം.പിയെനേരിൽ കണ്ട് യാത്രാ പ്രശ്നങ്ങൾ ബോധ്യപ്പെടുത്തിയത്.
കൊയിലാണ്ടിമണ്ഡലംഎം.എൽ.എ അഡ്വ. പ്രവീൺ കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിനിധി സംഘം എം.പിയെ സന്ദർശിച്ചത്. 
ആക്ഷൻ കമ്മിറ്റി ചെയർമാനും പഞ്ചായത്ത് പ്രസിഡന്റുമായ ഒ.കെ. ഫൈസൽ, കൺവീനർ റഫീഖ് പി.കെ,  ഭാരവാഹികളായ കുഞ്ഞമ്മദ് മാസ്റ്റർ, സദാനന്ദൻ, ശിവപ്രസാദ്എന്നിവരടങ്ങുന്നസംഘമാണ് നിവേദനം സമർപ്പിച്ചത്.
ദേശീയപാത വികസനം പൂർത്തിയാകുന്നതോടെ തിക്കോടിയിലെ ഇരുഭാഗങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള സമ്പർക്കവും ഗതാഗതവും പൂർണ്ണമായി വിച്ഛേദിക്കപ്പെടുന്ന അവസ്ഥയാണുള്ളതെന്നും, ഇത് പരിഹരിക്കാൻ വലിയ വാഹനങ്ങൾ ഉൾപ്പെടെ എല്ലാ വാഹനങ്ങൾക്കും തടസ്സമില്ലാതെ കടന്നുപോകാൻ സാധിക്കുന്ന അടിപ്പാത അത്യാവശ്യമാണെന്നും സംഘം എം.പിയെ ധരിപ്പിച്ചു.
പ്രദേശവാസികളുടെ ന്യായമായ ആവശ്യങ്ങളും യാത്രാദുരിതവും കൃത്യമായി മനസ്സിലാക്കിയ ഒളിമ്പ്യൻ പി.ടി. ഉഷ എം.പി, തിക്കോടിയിൽ അടിപ്പാത അനുവദിച്ചു കിട്ടുന്നതിനായി തന്റെ ഭാഗത്തുനിന്ന് ചെയ്യാൻ കഴിയുന്നഎല്ലാവിധഇടപെടലുകളും നടത്തുമെന്ന് ഉറപ്പുനൽകി


Post a Comment

0 Comments