Ticker

6/recent/ticker-posts

റോഡിൻ്റെ ശോച്യാവസ്ഥ പരിഹരിക്കുക. പ്രതിഷേധ റാലിയും ധർണയും നടത്തി.


നഗരസഭയിലെ പയ്യോളി -  മീൻ പെരിയ, ചൊറിയൻചാൽ , ടെക്നിക്കൽ ഹൈസ്‌ കൂൾ റോസുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ നഗരസഭ അടിയന്തിരനട പടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിപി ഐ എം നേതൃത്വത്തിൽ ഏരിപ്പറമ്പിന് സമീപം പ്രതിഷേധ റാലിയും ധർണയും നടത്തി. അയനിക്കാട് സൗത്ത്, ആവിത്താ ര, ചാത്തമംഗലം, മേലടി നോർത്ത്, മേലടി ബീച്ച് എന്നീ ബ്രാഞ്ചുകളുടെ നേതൃത്വത്തി ൽ സംഘടിപ്പിച്ച പ്രതിഷേധ സമരം ഏരിയ സെക്രട്ടറി എം പി ഷിബു ഉദ്ഘാടനം ചെയ്തു. കെ പി ബാലകൃഷ്ണൻഅധ്യക്ഷ നായി. ലോക്കൽ സെക്രട്ടറി എൻ സി മുസ്തഫ, കൗൺസിലർ കെ കെ ബീന, വി സന്ധ്യ, ഷൈമ ശ്രീജു , പി വി സാരംഗ് എന്നിവർ സംസാരിച്ചു ലോക്കൽ കമ്മിറ്റി അംഗങ്ങളായ വി വി അനിത സ്വാഗതവും എൻ ടി രാജൻ നന്ദിയും പറഞ്ഞു.

 

Post a Comment

0 Comments