കൊച്ചി: രാഷ്ട്രീയ മേഖലയിൽ വലിയ ചർച്ചയായ മാസപ്പടി കേസിൽ പരിശോധന ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കോഴിക്കോട് ഉൾപ്പെടെ സംസ്ഥാനത്തെ എട്ട് കേന്ദ്രങ്ങളിലാണ് ഇഡി സംഘം ഒരേസമയം പരിശോധന നടത്തുന്നത്. കേസുമായി ബന്ധപ്പെട്ട് ഇഡി നടത്തുന്ന മൂന്നാം ഘട്ട വ്യാപക പരിശോധനയാണിത്.
കോഴിക്കോട്ട് കേന്ദ്രീകരിച്ച് പരിശോധന
ഇഡി അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കോഴിക്കോട് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. മുൻ ഡിടിപിസി കോഓർഡിനേറ്ററും മന്ത്രി മുഹമ്മദ് റിയാസിന്റെ അടുത്ത സുഹൃത്തുമായ നന്ദുലാലിന്റെ വീട്ടിലും ഇഡി സംഘം എത്തിയിട്ടുണ്ട്. കോഴിക്കോട് കേന്ദ്രീകരിച്ചാണ് കൂടുതൽ സ്ഥലങ്ങളിലും പരിശോധനകൾ നടക്കുന്നത്.
കുറ്റപത്രം നൽകുന്നതിന് മുന്നോടിയായുള്ള നടപടി
മാസപ്പടി കേസിൽ പ്രതികളാക്കപ്പെട്ടിട്ടുള്ളവർക്ക് ചാർജ് ഷീറ്റ് നൽകുന്നതിന് മുന്നോടിയായാണ് ഈ അവസാനഘട്ട പരിശോധനകൾ എന്ന വിലയിരുത്തലിലാണ് ഉദ്യോഗസ്ഥർ.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.