Ticker

6/recent/ticker-posts

ഓണക്കിറ്റ് വിതരണം ചെയ്തു

.



ഹിൽ ബസാർ: ഓണത്തോടനുബന്ധിച്ച് ശ്രീ.മൊയില്യാട്ട് ദാമോദരൻ നായർ സോഷ്യൽ വെൽഫയർ ചാരിറ്റബിൾ ട്രസ്റ്റ്, ഹിൽ ബസാർ  നൽകുന്ന കിടപ്പു രോഗികൾക്കായുള്ള ഓണക്കിറ്റുകൾ എം ഡി ട്രസ്റ്റ് ഓഫീസിൽ ട്രസ്റ്റ് വൈസ് ചെയർമാൻ  പുഷ്പാലയം അശോകന്റെ അധ്യക്ഷതയിൽ  നടന്ന യോഗത്തിൽ കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട്   രാമകൃഷ്ണൻ കിഴക്കയിൽ, ട്രസ്റ്റ് വൈസ് ചെയർമാൻ കാളിയേരി മൊയ്തു എന്നിവർ വിതരണം ചെയ്തു. വാർഡ് അംഗങ്ങളായ  രമ്യ സുർജിത്ത്, മഞ്ജുള കെ കെ എന്നിവർ കിറ്റുകൾ ഏറ്റുവാങ്ങി.  യോഗത്തിൽ ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി മുകുന്ദൻ ചന്ദ്രകാന്തം സ്വാഗതം പറഞ്ഞു. ട്രസ്റ്റി ബോർഡ് മെമ്പർ ഷിജിന കേളോത്ത് ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. ട്രസ്റ്റി ബോർഡ് മെമ്പർ കെ വി ബാബുരാജ് നന്ദി രേഖപ്പെടുത്തി

Post a Comment

0 Comments