നന്തിബസാർ: ദാറുസ്സലാം അറബിക് കോളജ്കമ്മിറ്റിയുടെ 2026-27 -2030-31 കാലത്തേക്കുള്ള ഭരണ സമിതി, നിലവിൽ വന്നു. ജാമി.അ ദാറുസ്സലാം പ്രിൻസിപ്പൽ മുസ്സക്കുട്ടി ഹസ്രത്ത് ഉൽഘാടനം ചെയ്തു. പ്രസിഡന്റ് സയ്യിദ് റശീദലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. പുതിയ ഭാരവാഹികളായി പാണക്കാട്സയ്യിദ് റശീദലി ശിഹാബ് തങ്ങൾ (പ്രസിഡന്റ്), എ.വി. അബ്ദുറഹ്മാൻ മുസ്‌ലിയാർ (ജന.സെക്രട്ടറി), പി.കെ.കെ. മുഹമ്മദ് ( നന്തി ), (ട്രഷറർ), പി. മാമുക്കോയ ഹാജി, എൻ.കെ. ഇബ്രാഹിം (വൈസ് പ്രസിഡന്റുമാർ), എം.പി. തഖിയുദ്ധീൻ ഹൈതമി, കെ.എൻ. മുത്തുകോയ തങ്ങൾ (ജോ.സെക്രട്ടറിമാർ), പാറക്കൽ അബ്ദുള്ള എംഎൽഎ,കെ. മുഹമ്മദ് കുട്ടി മുസ്‌ലിയാർ (കൊയിലാണ്ടി ഖാസി), കെ.പി. ഇബ്രാഹിം ഹാജി, എം.കെ. അസൈനാർ ഹാജി, പി.പി. അന്ത്രു ഹാജി, പി.ടി. മുഹമ്മദ് യാസി, ടി.കെ. മഹ്മൂദ് ഹാജി, പി.എം. അബൂബക്കർ മാസ്റ്റർ, സയ്യിദ് ഹാശിം ബാഫഖി, ടി.കെ. കുഞ്ഞബ്ദുള്ള (തൈക്കണ്ടി), ഇ.കെ. മുഹമ്മദ് ബശീർ, ടി.കെ. അബ്ദുൽ കബീർ, കെ.കെ. ഹമീദ് (ഹസ്നാന), കെ.കെ. അബ്ദുറഹ്മാൻ, കെ.പി. ഹകീം, എൻ.കെ. അബ്ദുള്ള ഹാജി (നടുക്കണ്ടി), കെ.പി. ജമാൽ, പി.ഇസ്മായിൽ മാസ്റ്റർ, എ.ടി. മൻസൂർ, സയ്യിദ് യൂസുഫ് ത്വാഹാ തങ്ങൾ, കെ. അഹ്മദ് ഫൈസി, മെയോൺ കാദർ, സുലൈമാൻ ദാരിമി (ഏലംകുളം) പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുത്തു. ജാമിഅ ദാറുസ്സലാമിന്റെ 50-ാം വാർഷിക (ഗോൾഡൻ ജൂബിലി ആഘോഷം), 16-ാം സനദ് ദാന സമ്മേളന തിയ്യതി പ്രഖ്യാപനവും, ദാറുസ്സലാം കമ്മിറ്റിയുടെ ഉപദേശക സമിതി കൺവീനർ ആയിരുന്ന പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരുടെ അനുസ്‌മരണ സമ്മേളനവും, മീലാദ് പരിപാടിയും സെപ്റ്റംബറിൽ വിപുലമായി വിളിച്ച് കൂട്ടാനും തീരുമാനിച്ചു. ദാറുസ്സലാം കോളേജ് സ്ഥാപകൻ മർഹൂം നന്തിയിൽ മുഹമ്മദ് മുസ്ലിയാരുടെ മകൻ എം.പി. തഖിയുദ്ധീൻ ഹൈതമിക്ക് മാനേജർ സ്ഥാനം നൽകാനും യോഗത്തിൽ തീരുമാനിച്ചു. ജന.സെക്രട്ടറി എ.വി. അബ്ദുറഹ്മാൻ മുസ്‌ലിയാർ കഴിഞ്ഞ കാല പ്രവർത്തന റിപ്പോർട്ടും, വരവ് ചെലവ് കണക്കുകളും യോഗത്തിൽ അവതരിപ്പിച്ചു. ടി.കെ. മുഹമ്മദ് കുട്ടി മുസ്‌ലിയാർ, കെ ഉമർ ഫൈസി മുക്കം, സയ്യിദ് യൂസുഫ് ത്വാഹാ തങ്ങൾ സംബന്ധിച്ചു.. എ.വി. അബ്ദുറഹ്മാൻ മുസ്‌ലിയാർ സ്വാഗതവും എം.പി. തഖിയുദ്ധീൻ ഹൈതമി നന്ദിയും പറഞ്ഞു.
.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.