Ticker

6/recent/ticker-posts

പൂവിളികളുമായി വീണ്ടുമൊരു ഓണക്കാലം; അത്തം പിറന്നതോടെ നാടെങ്ങും ഓണാവേശത്തിൽ


കൊച്ചി: സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം എത്തിച്ചേർന്നു. അത്തം പിറന്നതോടെ നാടും നഗരവും ഒരുപോലെ ഓണാഘോഷത്തിലേക്ക് കടന്നിരിക്കുകയാണ്. ഇനി വരും ദിവസങ്ങളിൽ തൊടികളിൽ നിന്ന് പൂക്കൾ പറിച്ചും പൂക്കളങ്ങൾ തീർത്തും കോടിവസ്ത്രങ്ങൾ അണിഞ്ഞും രുചികരമായ സദ്യയൊരുക്കിയുമുള്ള ആഘോഷനാളുകളായിരിക്കും.
ഇക്കുറി പതിനൊന്നാം നാളിൽ പൊന്നോണം
അത്തം പത്തിന് പൊന്നോണം എന്നാണ് പൊതുവെയുള്ള ചൊല്ലെങ്കിലും ഇത്തവണ പതിനൊന്നാം നാളിലാണ് തിരുവോണം വരുന്നത്. തിരുവോണം വരെയുള്ള ദിവസങ്ങളിൽ വീടുകളിൽ വർണ്ണാഭമായ പൂക്കളങ്ങൾ ഒരുക്കുന്ന തിരക്കുകളിലേക്ക് നാട് ഉണർന്നു കഴിഞ്ഞു.
വിപണികൾ സജീവമായി
ഓണാഘോഷം ലക്ഷ്യമിട്ട് വസ്ത്ര, പൂ വിപണികൾ ഇതോടകം തന്നെ സജീവമായിട്ടുണ്ട്. വലിയ തിരക്കാണ് വിപണികളിൽ അനുഭവപ്പെടുന്നത്. പൂക്കളമൊരുക്കാനായി അയൽ സംസ്ഥാനങ്ങളിൽ നിന്നടക്കം ധാരാളം പൂക്കൾ വിപണിയിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്

Post a Comment

0 Comments