Ticker

6/recent/ticker-posts

മണ്ണിന്റെ ഫലഭൂയിഷ്ടത മാപ്പ് പ്രസിദ്ധീകരിച്ചും , മികച്ച കർഷകരെ ആദരിച്ചും കർഷക ദിനം ആഘോഷമാക്കി തിക്കോടി.

 



തിക്കോടി ഗ്രാമപഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും സംയുക്താഭിമുഖ്യത്തിൽ ചിങ്ങം ഒന്ന്  കർഷകദിനം  ആചരിച്ചു. കർഷക ദിനം കൊയിലാണ്ടി നിയോജക മണ്ഡലം എംഎൽഎ  അഡ്വ കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. തിക്കോടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്    ഷീന രാമചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കൃഷി ഓഫീസർ അഞ്ജന രാജേന്ദ്രൻ സ്വാഗതം ആശംസിച്ചു. 

 കർഷക ദിനത്തിൽ  കോഴിക്കോട് ജില്ലാ മണ്ണ് പരിശോധന ലാബും തിക്കോടി കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ നടപ്പാക്കുന്ന മണ്ണറിവ് പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിന്റെ ഫലഭൂയിഷ്ടത ഭൂപടം  എംഎൽഎ ചടങ്ങിൽ പ്രകാശനം ചെയ്തു.



കർഷക ദിനത്തിന്റെ  ഭാഗമായി കർഷകർക്കായി കാർഷിക പ്രശ്നോത്തരി, ഞാട്ടിപ്പാട്ട് , ഓലമടയൽ , തേങ്ങ പൊതിക്കൽ , നെല്ലു കുത്തൽ , വനിതകളുടെ കമ്പവലി (വനിത വിഭാഗം) മത്സരങ്ങളും മുന്നൂറ്റമ്പതോളം കർഷകർ അണിനിരന്ന കർഷക ഘോഷയാത്രയും നടന്നു.  

സ്ഥിരം സമിതി  അംഗങ്ങളായ  സൗജത്ത് യു.കെ, പ്രസീത ആളങ്ങാരി, അജ്മൽ മാടായി ജില്ലാകൃഷി ഓഫീസർ അജയ് അലക്സ്

ഗ്രാമപഞ്ചായത്ത്  മെമ്പർമാരായ എം കെ വാസു മാസ്റ്റർ, ഹമീദ് പുതുക്കുടി, ഷക്കീല കെ പി, ദിബിഷ, ജിഷ കാട്ടിൽ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി ഹനീഫ മാസ്റ്റർ, തിക്കോടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്  രാജീവൻ കൊടല്ലൂർ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഡോണ കരിപ്പാളി,  അസിസ്റ്റന്റ് സോയിൽ കെമിസ്റ്റ് ജില്ലാ മണ്ണ് പരിശോധനാ ലാബ് സുബ്രഹ്മണ്യൻ വി സി, 

 അസിസ്റ്റന്റ് സോയിൽ കെമിസ്റ്റ് സഞ്ചരിക്കുന്ന മണ്ണു പരിശോധന ലാബ് വിദ്യാബാബു എം, സിഡിഎസ് ചെയർപേഴ്സൺ  ഷാഹിദ പി പി  വിവിധ രാഷ്ട്രീയ പാർട്ടി  പ്രതിനിധികളായ  ജയേന്ദ്രൻ തെക്കേക്കുറ്റി ,  എൻ പി കുഞ്ഞബ്ദുള്ള, ബിജു കളത്തിൽ, ശശി എടവനകണ്ടി , രവീന്ദ്രനാഥ് പിലാച്ചേരി എന്നിവർ ആശംസകൾ അർപ്പിച്ചു.  ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകരായി ബാലകൃഷ്ണൻ കിടാവ്, മണിയൻ കുഞ്ഞാടി, റസിയ നടുവയിൽ കുനി, ലീല തയ്യുള്ളതിൽ, ചോയി കെ ടി, ബാലചന്ദ്രൻ പിലാച്ചേരി, പ്രകാശൻ കാട്ടിൽ, ഷാജി മുയ്യോത്ത്, ഷീന മുതിരക്കാലയിൽ, അർജുൻ കൃഷ്ണ പടിഞ്ഞാറയിൽ, കുട്ടി കർഷകനായി സയ്യാൻ വി പി കൈനോത്ത് താഴെ, മികച്ച കാർഷിക കൂട്ടായ്മയായി ഗ്രാമശ്രീ പള്ളിക്കര എന്നിവരെയും ആദരിച്ചു

 കൃഷി അസിസ്റ്റൻറ് ശ്രീമതി ബീന  ടി എ നന്ദി രേഖപ്പെടുത്തി.

Post a Comment

0 Comments