Ticker

6/recent/ticker-posts

സി.പി.ഐ (എം) മുൻ തിക്കോടി ലോക്കൽ കമ്മിറ്റി അംഗവും ദീർഘകാലം പുറക്കാട് ഏ.കൃഷ്ണൻ നായർ സ്മാരക വായനശാലാ സെക്രട്ടറിയുമായിരുന്ന പി.ശേഖരൻ അടിയോടി (റിട്ട. വില്ലേജ് ഓഫീസർ) അന്തരിച്ചു

 



പുറക്കാട്. സി.പി.ഐ (എം) മുൻ തിക്കോടി ലോക്കൽ കമ്മിറ്റി അംഗവും ദീർഘകാലം പുറക്കാട് ഏ.കൃഷ്ണൻ നായർ സ്മാരക വായനശാലാ സെക്രട്ടറിയുമായിരുന്ന പി.ശേഖരൻ അടിയോടി(82) (റിട്ട. വില്ലേജ് ഓഫീസർ) അന്തരിച്ചു.പരേതരായ പിരാട്ടിക്കണ്ടി മാതു അമ്മ, തെറ്റത്ത് നാരായണൻ നായർ എന്നിവരുടെ മകനാണ്. ഭാര്യ സൗദാമിനി കല്ലുവളപ്പിൽ.

 മക്കൾ :ഷീന.എസ്.എൻ (അസി: മാനേജർKSFE കൊയിലാണ്ടി, ഷൈനി. എസ്.എൻ (ടീച്ചർ,ഭജനമഠം സ്കൂൾ, മേലടി). ശ്രീ രമ്യ .എസ്.എൻ (ടീച്ചർ, മേപ്പയ്യൂർ VHSC).

മരുമക്കൾ :മുരളി അയ്യപ്പൻ കണ്ടി (ഉളളിയേരി, റിട്ട: എസ്.ഐ കേരള പോലീസ് ), നിധീഷ്.കെ.പി അയനിക്കാട് (റിട്ട: ആർമി, എൻ.സി.സി 30കേരള ബറ്റാലിയൻ), ഷാജു അണേലക്കടവ്(ഹെഡ് അക്കൗണ്ടൻ്റ്, പന്തലായനി ബ്ലോക് പഞ്ചായത്ത്,എൻജിഒ യൂണിയൻ കൊയിലാണ്ടി ഏരിയ സെക്രട്ടറി ). സഹോദരങ്ങൾ: തെറ്റത്ത് മാധവൻ നായർ, രാഘവൻ നായർ, പരേതരായ കുഞ്ഞിരാമൻ നായർ, രാധ.

Post a Comment

0 Comments