Ticker

6/recent/ticker-posts

എളേറ്റിൽ വട്ടോളിയിൽ റോഡരികിൽ കഞ്ചാവ് ചെടി കണ്ടെത്തി.



എളേറ്റിൽ: എളേറ്റിൽ വട്ടോളി പൂനൂർ റോഡിൽ മരം മില്ലിന് സമീപം റോഡരികിൽ   വളർന്ന കഞ്ചാവ് ചെടി എക്സൈസ് സംഘം കണ്ടെത്തി. എളേറ്റിൽ വട്ടോളി ഭാഗത്ത് നടത്തിയ പട്രോളിംഗിനിടെയാണ് റോഡരികിൽ തഴച്ചുവളർന്ന നിലയിൽ കഞ്ചാവ് ചെടി ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. നേരത്തെ ബസ്ബിസ്റ്റാന്റിനടുത്തുള്ള ബിൽഡിംഗിന് മുകളിൽ നിന്നും കഞ്ചാവ് ചെടി കണ്ടെത്തിയിരുന്നു.

ഏകദേശം അഞ്ചടിയോളം ഉയരമുള്ളതാണ് കഞ്ചാവ് ചെടി  . ലഹരിമരുന്ന് സംഘങ്ങൾ ബോധപൂർവം നട്ടുപിടിപ്പിച്ചതാണോ, അതോ വഴിപോക്കർ ഉപേക്ഷിച്ച കഞ്ചാവ് വിത്തിൽ നിന്ന് സ്വാഭാവികമായി മുളച്ചുപൊന്തിയതാണോ എന്ന കാര്യത്തിൽ എക്സൈസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Post a Comment

0 Comments