വടകര: മണിയൂർ പഞ്ചായത്തിലെ പാലയാട് വില്ലേജ് ഓഫീസിന് പിൻവശത്തെ പുഴക്കടവിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപെട്ട രണ്ട് കുട്ടികളും മരണത്തിന് കീഴടങ്ങിയ സംഭവം നാടിനെ കണ്ണീരിലാഴ്‌ത്തി. പതിയാരക്കര ഒതയോത്ത് ബഷീറിന്റെ മകൻ നബീൽ (19), ഓർക്കാട്ടേരി വരപ്രത്ത് പരേതനായ ഹാരിസിന്റെ മകൻ സിനാൻ (14) എന്നിവരാണ് മരിച്ചത്.
വിരുന്നെത്തിയ ബന്ധുവിനൊപ്പം പുഴയിലെത്തി
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. നാലംഗ സംഘമാണ് പുഴയിൽ കുളിക്കാനിറങ്ങിയത്. ബന്ധുവായ നബീലിന്റെ വീട്ടിൽ വിരുന്നെത്തിയതായിരുന്നു ഓർക്കാട്ടേരി സ്വദേശിയായ സിനാൻ. കുളിക്കുന്നതിനിടെ പെട്ടെന്ന് ഒഴുക്കിൽപെടുകയായിരുന്നു.
അപകടവിവരമറിഞ്ഞ് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിലാണ് രണ്ടുപേരെയും കണ്ടെത്തിയത്. തിരച്ചിലിൽ ആദ്യം നബീലിനെയാണ് കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായിരുന്ന നബീലിനെ ഉടൻ വടകര സഹകരണ ആശുപത്രിയിലേക്ക് മാറ്റി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തുടർന്ന് ആറ് മണിയോടെയാണ് സിനാന്റെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെടുത്തത്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.