Ticker

6/recent/ticker-posts

ഡിവൈഎഫ്ഐ യങ്ങ് ഇന്ത്യ;യുവജന റാലിയും പൊതുസമ്മേളനവും


പയ്യോളി : ഉണരണം ഇന്ത്യ പൊരുതണം യുവത വിദ്യാഭ്യാസ അഴിമതിക്കും തൊഴിൽ നിഷേധത്തിനും പകരം ചോദിക്കുക എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ സംഘടിപ്പിച്ച എന്ന ഇന്ത്യ യുവജന റാലിയും പൊതുസമ്മേളനവും സ്വാതന്ത്ര്യ ദിനത്തിൽ പയ്യോളി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ പയ്യോളിയിൽ വച്ച് നടന്നു. ബാൻഡ് മേളങ്ങളുടെ അകമ്പടിയോടെ നെല്യേരി മാണിക്കോത്ത് നിന്നും ആരംഭിച്ച യുവജന റാലി നഗരം ചുറ്റി ബസ് സ്റ്റാൻഡി ന് സമീപത്തെ പൊതുസമ്മേളന നഗരിയി ലെത്തിച്ചേർന്നു. സമ്മേളനം സംസ്ഥാന ക മ്മിറ്റി അംഗം എ കെ ഷാനിബ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് എ കെ വൈ ശാഖ് അധ്യക്ഷനായി. സിപിഐ എം ഏരി യ സെക്രട്ടറി എം പി ഷിബു, ജില്ലാ കമ്മിറ്റി ദീപ ഡി ഓൾഗ, സി ഒലീന എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി സി ടി അജയഘോ ഷ് സ്വാഗതവും ജോ.സെക്രട്ടറി വിഷ്ണു രാ ജ് എളോടി നന്ദിയും പറഞ്ഞു.
പടം: ഡിവൈഎഫ്ഐ പയ്യോളി ബ്ലോക്ക് കമ്മിറ്റി പയ്യോളിയിൽ സംഘടിപ്പിച്ച യങ്ങ് ഇന്ത്യ യുവജന റാലിയും പൊതുസമ്മേളന വും സംസ്ഥാന കമ്മിറ്റി അംഗം എ കെ ഷാനിബ് ഉദ്ഘാടനം ചെയ്യുന്നു

Post a Comment

0 Comments