Ticker

6/recent/ticker-posts

ഗവ. യു.പി. സ്കൂൾ കീഴൂരിൽ സ്വാതന്ത്ര്യദിനാഘോഷം



കീഴൂർ: ഗവ. യു.പി. സ്കൂൾ കീഴൂരിൽ സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ 9 മണിക്ക് പതാക ഉയർത്തിയതോടെ പരിപാടികൾക്ക് തുടക്കമായി. തുടർന്ന് വിദ്യാർത്ഥികൾ ദേശഭക്തിഗാനം, പ്രസംഗം തുടങ്ങിയ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

പയ്യോളി നഗരസഭ വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി, വാർഡ് കൗൺസിലർ സിന്ധു, പി.ടി.എ. പ്രസിഡന്റ് റയീസ് മലയിൽ, ശ്രീനി കെ.എം. എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഹെഡ്മാസ്റ്റർ മനോജ് കുമാർ സ്വാഗതം പറഞ്ഞു. രമേശൻ മാസ്റ്റർ നന്ദി രേഖപ്പെടുത്തി.


സ്വാതന്ത്ര്യദിനത്തിന്റെ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ പരിപാടികൾ ശ്രദ്ധേയമായി. ചടങ്ങിനോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പായസവിതരണവും നടത്തി.

Post a Comment

0 Comments