Ticker

6/recent/ticker-posts

ചേന്തി അനിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി.

തിരുവനന്തപുരം: ചേന്തിയില്‍ സംഘടിപ്പിച്ച ചതയ ദിന പരിപാടിയില്‍ പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി വി ഡി സതീശന്റെ വാഹനം തടഞ്ഞതുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവം   അറസ്റ്റിലായ ഡിസിസി അംഗം ചേന്തി അനിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് അനിലിനെ പുറത്താക്കിയിരിക്കുന്നത്. കെപിസിസി പ്രസിഡന്റിൻ്റെ നിര്‍ദ്ദേശ പ്രകാരം തിരുവനന്തപുരം ഡിസിസി അധ്യക്ഷന്‍ എന്‍ ശക്തനാണ് നടപടി സ്വീകരിച്ചത്. അറസ്റ്റിന് പിന്നില്‍ പാര്‍ട്ടിയിലെ ഗ്രൂപ്പ് തര്‍ക്കമെന്നും മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ചതല്ലെന്നുമുള്ള ചേന്തി അനിലിന്റെ വാദങ്ങളൊന്നും പാര്‍ട്ടി നേതൃത്വം കണക്കെലെടുത്തിട്ടില്ല. മുഖ്യമന്ത്രിയെ പോലെ ഒരു നേതാവിനെ ഒരു ഡിസിസി അംഗം വഴിയില്‍ തടഞ്ഞു നിര്‍ത്തുകയും വെല്ലുവിളിക്കുകയും ചെയ്യുന്നത് ഗുരുതര അച്ചടക്ക ലംഘനമായിട്ടാണ് നേതൃത്വം കാണുന്നത്. അതിനാൽ ആണ് നടപടിക്ക് അതിവേഗം കെപിസിസി നേതൃത്വം നിര്‍ദ്ദേശിച്ചത്.

Post a Comment

0 Comments