Ticker

6/recent/ticker-posts

പാലൂരിൽ ബദ്റുൽ മദീന നബിദിനാഘോഷം



തിക്കോടി: പാലൂർ നൂറുൽ ഇസ്‌ലാം മദ്രസയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ബദ്റുൽ മദീന 2026’ നബിദിനാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു. രാവിലെ 8ന് മദ്രസ പ്രസിഡണ്ട് കെ.പി. മൂസ ഹാജിയും ജനറൽ സെക്രട്ടറി കുഞ്ഞബ്ദുല്ല തിക്കോടിയും ചേർന്ന് പതാക ഉയർത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു.

തുടർന്ന് വിദ്യാർഥികളും രക്ഷിതാക്കളും മഹല്ല് നിവാസികളും പങ്കെടുത്ത ഘനഗംഭീരമായ മൗലിദ് സദസ്സ് നടന്നു. റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡണ്ട് ഉമർ മുസ്‌ലിയാർ വീരവഞ്ചേരി മൗലിദ് സദസ്സിന് നേതൃത്വം നൽകി. ഹാഫിള് റഹ്മത്തുള്ള മജ്ലിസുന്നൂറിന് നേതൃത്വം നൽകി.
ശരീഫ് ദാരിമിയുടെ നേതൃത്വത്തിൽ വിദ്യാർഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. ദഫ്, ഒപ്പന തുടങ്ങിയ കലാവിരുന്നുകൾ സദസ്സിനെ ആവേശഭരിതമാക്കി.
 സുരേന്ദ്രന്റെ പ്രവാചക പ്രകീർത്തന ഗാനങ്ങളും സദസ്സിൽ ശ്രദ്ധേയമായി.

രാവിലെ 11ന് നടന്ന നബിദിന സമാപനവും പുരസ്‌കാര വിതരണ ചടങ്ങും കെ.പി. മൂസയുടെ അധ്യക്ഷതയിൽ തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കുഞ്ഞബ്ദുല്ല തിക്കോടി സ്വാഗതം പറഞ്ഞു. സ്വദർ മുഅല്ലിം വി.വി. റിയാസ് നുജൂമി ആമുഖഭാഷണം നടത്തി.

പയ്യോളി സബ് ഇൻസ്‌പെക്ടർ ജയദേവൻ പുരസ്‌കാര വിതരണം നിർവഹിക്കുകയും അനുഗ്രഹഭാഷണം നടത്തുകയും ചെയ്തു. പൊതുപരീക്ഷയിൽ വിജയിച്ച വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും മുഖ്യപ്രഭാഷണവും സമാപന പ്രാർഥനാ സംഗമവും ആബിദ് ഹുദവി തച്ചണ്ണ നിർവഹിച്ചു.

അന്നദാനം ഉൾപ്പെടെ വിവിധ ഘട്ടങ്ങളിലായി നടന്ന പരിപാടികൾക്ക് മമ്മു ഹാജി സമ, ഫൈസൽ അരീക്കര, റഷീദ് കാര്യത്ത്, മൊയ്തീൻ ഹാജി കൊയിലോത്ത് , സമീർ നടുക്കണ്ടി തുടങ്ങിയവർ നേതൃത്വം നൽകി. ശരീഫ് നടുക്കണ്ടി നന്ദി പറഞ്ഞു.

Post a Comment

0 Comments