Ticker

6/recent/ticker-posts

കുറ്റ്യാടിയിൽ ലോഡ്ജ് മുറിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി


 

കുറ്റ്യാടി: കുറ്റ്യാടി വയനാട് റോഡിലെ ലോഡ്ജിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മരുതോങ്കര മാവുള്ള പറമ്പിൽ വീട്ടിൽ മോഹൻദാസിന്റെ മകൻ അനിൽ കുമാർ (43) ആണ് മരിച്ചത്.

കഴിഞ്ഞ നാലു മാസമായി ഇയാൾ ഈ ലോഡ്ജിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഇന്ന് രാവിലെ ലോഡ്ജ് മുറിയിലെ ബാത്റൂമിലാണ് മൃതദേഹം തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുറ്റ്യാടി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.  മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല പോലീസ് അന്വേഷണം ആരംഭിച്ചു

Post a Comment

0 Comments