Ticker

6/recent/ticker-posts

പയ്യോളി അയനിക്കാട് റെയിൽവേ ട്രാക്കിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ മധ്യവയസ്കൻ മരിച്ചു; ആളെ തിരിച്ചറിഞ്ഞില്ല


പയ്യോളി: അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപത്തെ റെയിൽവേ ട്രാക്കിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ മധ്യവയസ്കൻ മരണപ്പെട്ടു. മരിച്ചയാളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. വ്യാഴാഴ്ച രാത്രി 11 മണിയോടെ ഇരു റെയിൽവേ ട്രാക്കുകൾക്കും ഇടയിലായാണ് ഇയാളെ ചോരയിൽ കുളിച്ച കിടക്കുന്ന നിലയിൽ നാട്ടുകാർ കണ്ടത്.
​ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
  തുടർന്ന് മൃതദേഹം കൂടുതൽ നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
 
​ഏകദേശം 50 വയസ്സ് പ്രായം തോന്നിക്കുന്ന വ്യക്തിയെക്കുറിച്ചുള്ള യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. ഇയാളെക്കുറിച്ച് എന്തെങ്കിലും സൂചനയോ വിവരമോ ലഭിക്കുന്നവർ ഉടൻ തന്നെ പയ്യോളി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
  ബന്ധപ്പെടേണ്ട നമ്പറുകൾ: 0496 260 20 34 (പയ്യോളി പോലീസ് സ്റ്റേഷൻ ).. 9496 975742 (Arun).... 994772 28 10 (Shiju).

Post a Comment

0 Comments