Ticker

6/recent/ticker-posts

എഐസിസി ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷം: പാർട്ടി നിലപാടിന് വിരുദ്ധമായി വന്ദേമാതരം പൂർണ്ണമായി ആലപിച്ചു


​ന്യൂഡൽഹി: ന്യൂഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചു. ചെങ്കോട്ടയിലെ ഔദ്യോഗിക ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് പകരം എഐസിസി ആസ്ഥാനത്ത് എത്തിയ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, സോണിയ ഗാന്ധി തുടങ്ങിയ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് പതാക ഉയർത്തൽ ചടങ്ങ് നടന്നത്.

​ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്നതായിരുന്നു കോൺഗ്രസിന്റെ ഔദ്യോഗിക നിലപാട്. മല്ലികാർജുൻ ഖാർഗെയും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഇടപെട്ടിട്ടും അത് അവഗണിച്ച് വന്ദേമാതരം പൂർണ്ണമായി ആലപിക്കുകയായിരുന്നു.

​പാർട്ടി നയത്തിന് വിരുദ്ധമായി എഐസിസി ആസ്ഥാനത്ത് തന്നെ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിച്ചത് നേതാക്കൾക്കിടയിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്.

Post a Comment

0 Comments