Ticker

6/recent/ticker-posts

നെല്ലിയാമ്പതി ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, നിരവധിയാളുകൾക്ക്

നെല്ലിയാമ്പതി ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് വൻ അപകടം; ഒരാൾ മരിച്ചു, നിരവധിയാളുകൾക്ക് പരിക്ക്
നെല്ലിയാമ്പതി: പാലക്കാട് നെല്ലിയാമ്പതി ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരണപ്പെട്ടു. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ പോത്തുണ്ടി ചെക്ക്പോസ്റ്റിന് മുകൾഭാഗത്തുവെച്ചാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
ബസ് മരത്തിൽ കുടുങ്ങി; രക്ഷാപ്രവർത്തനം തുടരുന്നു
നെല്ലിയാമ്പതിയിൽ നിന്നും പാലക്കാടേക്ക് പുറപ്പെട്ട ബസാണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്. ബസ് താഴ്ചയിലേക്ക് മറിയുന്നതിനിടെ മരത്തിൽ തങ്ങി നിന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്. നിലവിൽ മരത്തിൽ കുടുങ്ങിക്കിടക്കുന്ന ബസിൽ നിന്ന് ആളുകളെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്

Post a Comment

0 Comments