Ticker

6/recent/ticker-posts

ഓപ്പറേഷൻ തൂഫാൻ- യുവാക്കൾ ചേർന്ന് നിൽക്കണം: വിസ്ഡം യൂത്ത്

 



കൊയിലാണ്ടി:  യുവതലമുറയെ തകർക്കുന്ന മയക്കുമരുന്നിനെതിരെ സംസ്ഥാന സർക്കാർ തുടങ്ങിയ 'ഓപ്പറേഷൻ തൂഫാൻ' ഏറെ പ്രതീക്ഷ നൽകുന്നുവെന്നും, യുവ സമൂഹം ചേർന്ന് നിൽക്കണമെന്നും വിസ്ഡം യൂത്ത് കോഴിക്കോട് നോർത്ത് ജില്ലാ കൗൺസിൽ അഭിപ്രായപ്പെട്ടു. വിസ്ഡം യൂത്ത് കോഴിക്കോട് നോർത്ത് ജില്ല കൗൺസിൽ സമ്മേളനം വിസ്‌ഡം യൂത്ത് സംസ്ഥാന പ്രസിഡണ്ട് ടി കെ നിഷാദ് സലഫി ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് ജില്ലാ പ്രസിഡണ്ട് ടി.എൻ ഷക്കീർ സലഫി അധ്യക്ഷത വഹിച്ചു. വിസ്ഡം യൂത്ത് സംസ്ഥാന  വൈസ് പ്രസിഡണ്ടുമാരായ ടി കെ ഉബൈദ്, അമീർ അത്തോളി തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. 

സച്ചിദ് വിജ്ദാൻ അൽഹിക്മി, ഹബീബ് സ്വലാഹി എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധം അവതരിപ്പിച്ചു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് നോർത്ത് ജില്ലാ സെക്രട്ടറി കെ ജമാൽ മദനി  ആശംസകൾ നേർന്നു.വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി ഷമീർ മൂടാടി, സഹഭാരവാഹികളായ സാജിദ് ബിസ്മി, സഫീർ പയ്യോളി, അഷറഫ് പുനൂർ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

Post a Comment

0 Comments