Ticker

6/recent/ticker-posts

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു



മലപ്പുറം കരുവാരക്കുണ്ടിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കരുവാരക്കുണ്ട് കൽക്കുണ്ട് ആനപ്പാറ സജിയുടെ ഭാര്യ പ്രവിത (42) ആണ് ദാരുണമായി മരണപ്പെട്ടത്.ഇന്ന് രാവിലെ വീടിനോട് ചേർന്ന പറമ്പിൽ പശുവിനെ കെട്ടുന്നതിനും പുല്ലരിയുന്നതിനുമായി പോയപ്പോഴായിരുന്നു അപകടം നടന്നത്. പറമ്പിൽ പൊട്ടിവീണുകിടന്ന വൈദ്യുതക്കമ്പിയിൽ നിന്ന് പ്രവിതയ്ക്ക് ഷോക്കേൽക്കുകയായിരുന്നു.    ഗുരുതരമായി പരിക്കേറ്റ പ്രവിതയെ ഉടൻ തന്നെമഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

0 Comments