തിരുവനന്തപുരം: മാസപ്പടി കേസിൽ വീണ വിജയനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ഇഡി നടത്തുന്ന പരിശോധനകൾ വെറും പുകമറ സൃഷ്ടിക്കാനുള്ള ശ്രമം മാത്രമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കേസിൽ നേരത്തെ നടന്ന റെയ്ഡുകളിലും നിയമവിരുദ്ധമായി ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. വീണ ഒരു സ്വതന്ത്ര വ്യക്തിയാണെന്നും നിയമപരമായി ബിസിനസ് നടത്താൻ അവർക്ക് പൂർണ്ണ അവകാശമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സുഹൃത്തുക്കളുടെ വീടുകളിലും റെയ്ഡ്
തന്റെ കോളേജ് സുഹൃത്തുക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇഡി റെയ്ഡ് നടത്തിയതായി റിയാസ് സ്ഥിരീകരിച്ചു. മാന്യമായി ബിസിനസ് ചെയ്യുന്നവരെ ലക്ഷ്യമിട്ട് പുകമറ സൃഷ്ടിക്കാനാണ് അന്വേഷണ ഏജൻസി ശ്രമിക്കുന്നത്. ഇഡിയെ പേടിച്ച് ബിജെപിയിൽ ചേരുന്ന ചില കോൺഗ്രസ് നേതാക്കളെപ്പോലെ താൻ ഭയന്നോടില്ലെന്നും, ഏത് തരത്തിലുള്ള അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. അസംബന്ധമായ വാർത്തകൾക്കെതിരെ നിയമനടപടി സ്വീകരിക്കും.
അന്വേഷണം വ്യാപിപ്പിക്കാൻ ഇഡി
അതേസമയം, കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ റെയ്ഡുകളിൽ കണ്ടെടുത്ത രേഖകളും ഡിജിറ്റൽ തെളിവുകളും ഇഡി വിശദമായി പരിശോധിച്ചു വരികയാണ്. ഈ പരിശോധനകൾക്ക് ശേഷമായിരിക്കും വീണ വിജയൻ അടക്കമുള്ളവർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. വീണയുടെ ഡയറിയിൽ സൂചിപ്പിച്ചിട്ടുള്ള എട്ടു വ്യക്തികളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലായിരുന്നു ഇഡി സംഘം പരിശോധന നടത്തിയത്. കൂടാതെ, കേസിൽ ഉൾപ്പെട്ട സൊലാസ് കമ്പനിയെ കേന്ദ്രീകരിച്ചും അന്വേഷണം വിപുലമാക്കാൻ ഇഡി തീരുമാനിച്ചിട്ടുണ്ട്
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.