Ticker

6/recent/ticker-posts

ഫെയ്സ് കോടിക്കൽ ഷീസ്സ്പെയർ ലേഡീസ് ഗേതറിങ്ങും അനുമോദനവും സംഘടിപ്പിച്ചു

 


ഫെയ്സ് കോടിക്കൽ വനിതാ വിങ്ങിന്റെ നേതൃത്വത്തിൽ ഷീസ്സ്പെയർ ലേഡീസ് ഗേതറിങ്ങും അനുമോദനവും ഫെയ്സ് കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് സെന്ററിൽ വെച്ചു നടന്നു. മൂടാടി പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ സജിന പിരിശത്തിൽ ഉദ്ഘാടനം ചെയ്തു. വനിതാ വിംഗ് വൈസ് പ്രസിഡന്റ്‌ സജിന വി കെ അധ്യക്ഷത വഹിച്ചു. MBBS പൂർത്തീകരിച്ച Dr.റിൻസിയ കാദർ, BDS പൂർത്തിയാക്കിയ Dr. നിന ഷെറിൻ, BA അറബിക്കിൽ മൂന്നാം റാങ്ക് നേടിയ ഫാത്തിമ ലുബാവ എന്നിവർക്കുള്ള ഉപഹാരം സജിന പിരിശത്തിൽ നൽകി. പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും എന്റെർപ്രണറും ആയ അബി ഫിറോസ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. അബ്ദുസ്സലാം കുന്നുമ്മൽ, ലിയാഖത് എഫ് എം, സി സി ഷൗക്കത്തലി, നസീർ എഫ് എം, സലീം പി ടി, അൻഷ ഇക്ബാൽ, റഷീദ സമദ്, അമാന, അഫ്രിൻ എന്നിവർ ആശംസകൾ നേർന്നു. ജോയിന്റ് സെക്രട്ടറി ജസീന പി കെ സ്വാഗതവും ഖജാഞ്ചി അമീറ ജലീൽ നന്ദിയും പറഞ്ഞു.

Post a Comment

0 Comments