മേപ്പയ്യൂർ: മധ്യവയസ്കനെ വീട്ടുപറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മേപ്പയ്യൂർ മഠത്തുംഭാഗത്ത് മലയിൽ എം. ഷാജി (52) ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് മൃതദേഹം സ്വന്തം വീട്ടുപറമ്പിലെ കിണറ്റിൽ കണ്ടെത്തിയത്.
വിവരമറിഞ്ഞ് മേപ്പയ്യൂർ പോലീസ് ഇൻസ്പെക്ടർ എ. അജീഷ്, സബ് ഇൻസ്പെക്ടർ പി.കെ. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉടൻ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ട നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
പോസ്റ്റ്‌മോർട്ടത്തിന് ശേഷം ശനിയാഴ്ച കൂനംവെള്ളികാവ് പാലയുള്ളതിലെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്‌കാരം നടക്കും.
കല്പത്തൂർ അഞ്ചാംപീടികയിലെ മുൻ ഹോട്ടലുടമയായിരുന്ന പരേതനായ എം.പി. കുഞ്ഞിരാമന്റെയും പരേതയായ നാരായണിയുടെയും മകനാണ് പരേതനായ ഷാജി.
മക്കൾ: ആദിത്യൻ, വിവേക് (ഇരുവരും മുചുകുന്ന്).
സഹോദരങ്ങൾ: എം.പി. ബാലകൃഷ്ണൻ (അഞ്ചാംപീടിക ദേവി കൃഷ്ണ ഹോട്ടൽ ഉടമ), എം. രാജൻ (സി.പി.ഐ.എം കൂനംവെള്ളികാവ് ബ്രാഞ്ചംഗം, സെക്രട്ടറി - മേപ്പയ്യൂർ നോർത്ത് സുരക്ഷ പാലിയേറ്റീവ്), തറയത്ത് സുരേന്ദ്രൻ (മഠത്തുംഭാഗം, മീഡിയ ഫോക്കസ് ചൊക്ലി).
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.