Ticker

6/recent/ticker-posts

പാസ്പോർട്ടിന്റെ അമിത ഫീസ് വർദ്ധനവ് പിൻവലിക്കണം. ജനതാ പ്രവാസി സെൻ്റെർ



 കോഴിക്കോട് : അഭ്യസ്തവിദ്യരായ യുവതി യുവാക്കളും , പഠന ആവശ്യത്തിനു വിദേശരാജ്യങ്ങൾ പോകുന്ന വിദ്യാർത്ഥികൾ എണ്ണം വർദ്ധിക്കുകയും ചെയ്യുന്ന ഈ കാലത്ത് പാസ്പോർട്ടിന്റെയും തൽക്കാൽ പാസ്പോർട്ടിന്റെയും വർദ്ധിപ്പിച്ച അമിതമായ ഫീസ് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് ജനതാ പ്രവാസി സെൻ്റർ ( ജെ പി സി ) സംസ്ഥാനകമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി വി കുഞ്ഞാലി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് സുനിൽ ഖാൻ അധ്യക്ഷത വഹിച്ചു . ആർ .ജെ .ഡി .ജില്ലാ പ്രസിഡണ്ട് എം കെ ഭാസ്കരൻ സംസ്ഥാന ഭാരവാഹികളായ കെ.ടി. ദാമോദരൻ, രാജൻ കൊളാവിപ്പാലം, അനീഷ് ബാലുശ്ശേരി , വിഴിഞ്ഞം ജയകുമാർ, എം പ്രകാശൻ ,വിജയൻ കണാശേരി, ഷെഫീക്ക് ബീമാപള്ളി ഇബ്രാഹിം പയ്യോളി, ഹാഷിം എന്നിവർ സംസാരിച്ചു.

Post a Comment

0 Comments