Ticker

6/recent/ticker-posts

കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലി തർക്കം ഒരാൾ മരിച്ചു

മലപ്പുറം: മലപ്പുറത്ത് കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലി തർക്കം ഒരാൾ മരിച്ചു. മലപ്പുറം മുന്നിയൂർ കുന്നത്ത് പറമ്പ് സ്വദേശി ഫൈസൽ ആണ് മരണപ്പെട്ടത്. മുന്നിയൂരിലെ കടയിൽ കുന്നത്ത് പറമ്പ് സ്വദേശി ഫൈസലും, ലത്തീഫും കോഴിമുട്ട വാങ്ങാൻ എത്തിയതായിരുന്നു. ഇതിനിടയിൽ വാക്കുതർക്കമായി ലത്തീഫ് വാഹനത്തിൽ കയറി പോകുന്നതിനിടയ്ക്ക് ഫൈസൽ കോഴിമുട്ട കൊണ്ട് എറിഞ്ഞു. ഇതേ തുടർന്നുണ്ടായ അടിപിടിയിൽ ഫൈസൽ റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. ലത്തീഫിനെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു.

Post a Comment

0 Comments