കൊച്ചി: അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് യൂട്യൂബർ 'തൊപ്പി' (നിഹാദ്)ക്കെതിരായ നടപടികൾ പോലീസ് ശക്തമാക്കി. കേസിൽ പ്രതിയായതിന് പിന്നാലെ ഇയാൾ എറണാകുളം വിട്ടതായാണ് വിവരം. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് നിഹാദിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാൻ പോലീസ് ശ്രമിക്കുന്നുണ്ടെങ്കിലും അവർ സഹകരിക്കാൻ തയ്യാറാകുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.
പോലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിഹാദിന്റെ യൂട്യൂബ് ചാനൽ അധികൃതർ ഇടപെട്ട് നീക്കം ചെയ്തിരുന്നു. എറണാകുളം റൂറൽ സൈബർ പോലീസാണ് ഇയാൾക്കെതിരെ ഐടി നിയമപ്രകാരം കേസെടുത്തിരിക്കുന്നത്. അഭിഭാഷകൻ ശ്രീജിത്ത് പെരുമനയുടെ പരാതിയിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിച്ച ശേഷമാണ് നടപടി. സുഹൃത്തുക്കളുടെ നഗ്നവീഡിയോകൾ ചാനലിലൂടെ പങ്കുവെച്ചതാണ് കേസിന് ആധാരം. നിഹാദിന്റെ മുൻകൂർ ജാമ്യഹർജിയെ പോലീസ് ശക്തമായി എതിർത്തിട്ടുണ്ട്. ഗുരുതര സ്വഭാവമുള്ള കുറ്റമാണ് ഇയാൾ ചെയ്തതെന്നാണ് പോലീസ് കോടതിയെ അറിയിച്ചിരിക്കുന്നത്.
ഗെയിമിംഗും തർക്കങ്ങളും; ഒടുവിൽ പൂട്ടുവീണു
ഗെയിമിങ് ലൈവ് സ്ട്രീമിംഗിലൂടെയാണ് നിഹാദും സംഘവും പ്രായപൂർത്തിയാവാത്ത കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ ഇടയിൽ സ്വാധീനം നേടിയത്. ഇവർ ഉപയോഗിക്കുന്ന അസഭ്യമായ ഭാഷാപ്രയോഗങ്ങൾ തുടക്കം മുതൽക്കേ കടുത്ത വിമർശനങ്ങൾക്ക് കാരണമായിരുന്നു. എങ്കിലും സാമൂഹിക മാധ്യമങ്ങളിൽ വലിയൊരു വിഭാഗം ഇവരുടെ ആരാധകരായി ഉണ്ടായിരുന്നു.
എന്നാൽ, സുഹൃത്തുക്കൾ തമ്മിലുള്ള പരസ്യപ്പോരാണ് ചാനൽ നീക്കം ചെയ്യുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ഗെയിമിങ് വഴി ലഭിച്ച വരുമാനം പങ്കുവെക്കുന്നതിലെ തർക്കമാണ് സുഹൃത്തുക്കളായിരുന്നവർ തമ്മിൽ പരസ്യമായ ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്നാണ് വിവരം. ഈ തർക്കങ്ങൾക്കിടയിലാണ് നിഹാദിന്റെ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ പുറത്തുവന്നതും പോലീസ് നടപടി ആരംഭിച്ചതും.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.