Ticker

6/recent/ticker-posts

തിരുവങ്ങൂരിൽ നിയന്ത്രണംവിട്ട കാർ ഡിവൈഡറിലിടിച്ചു; മൂന്ന് പേർക്ക് പരിക്ക്


ചേമഞ്ചേരി: ദേശീയപാതയിൽ തിരുവങ്ങൂരിൽ കാർ നിയന്ത്രണംവിട്ട് റോഡ് ഡിവൈഡറിലിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 10.30 ഓടെ തിരുവങ്ങൂർ കള്ള് ഷാപ്പിന് സമീപത്തായിരുന്നു അപകടം സംഭവിച്ചത്.
കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന മാരുതി സുസുക്കി കാറാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ കടുത്ത ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ദീർഘനേരം വൻ ഗതാഗത തടസ്സമുണ്ടായി. തുടർന്ന് പ്രദേശവാസികളും മറ്റ് യാത്രക്കാരും ചേർന്ന് ഇടപെട്ടാണ് പാതയിലെ ഗതാഗതം ഭാഗികമായി നിയന്ത്രിച്ചത്. കാറിലുണ്ടായിരുന്ന പരിക്കേറ്റ യാത്രക്കാരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

0 Comments